Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

23 October, 2018 02:13:39 PM


പടക്കം വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും സുപ്രീംകോടതിയുടെ മാർഗ്ഗരേഖ

ദീപാവലിക്കും ക്രിസ്തുമസിനും പുതുവസ്തരദിനത്തിലും നിശ്ചിത സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാനാകൂ



ദില്ലി: രാജ്യത്ത് പടക്കം വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും സുപ്രീംകോടതിയുടെ മാർഗ്ഗരേഖ. ദീപാവലിക്കും ക്രിസ്തുമസിനും പുതുവസ്തരദിനത്തിലും നിശ്ചിത സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാനാകൂവെന്ന് കോടതി വിധിച്ചു.  പടക്കം പൊട്ടിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തീർപ്പാക്കി.


അനുവദനീയമായ അളവിൽ പുകയും ശബ്ദവുമുണ്ടാകുന്ന തരത്തിലുള്ള പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്നാണ് ജസ്റ്റിസ് എ.കെ.സിക്രി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരുടെ ബഞ്ചിന്‍റെ വിധി. ഓൺലൈനായി പടക്കം വിൽക്കരുത്. ലൈസൻസുള്ള വ്യാപാരികൾ മാത്രമേ പടക്കം വിൽക്കാവൂ. വിവാഹമുൾപ്പടെയുള്ള ആഘോഷങ്ങൾക്ക് മലിനീകരണ തോത് കുറഞ്ഞ പടക്കങ്ങളേ ഉപയോഗിക്കാവൂ.


ദീപാവലി ദിവസം പടക്കം പൊട്ടിക്കാനുള്ള സമയം  രാത്രി എട്ട് മണി മുതൽ പത്ത് മണിവരെ മാത്രമാക്കി. ക്രിസ്തുമസിനും പുതുവത്സരത്തിനും രാത്രി 11.55 മുതൽ 12.30വരെയാണ് സമയം അനുവദിച്ചത്. ദീപാവലി ദിനത്തിന് മുമ്പും ശേഷവും തുടർച്ചയായി ഏഴ് ദിവസം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വായുമലിനീകരണത്തിന്‍റെ തോത് നിരീക്ഷിക്കണം.


ദില്ലിയിൽ മലീകരണ നിയന്ത്രണ ബോര്‍ഡ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഇതിനായി മൂൻകൂർ അനുമതി വാങ്ങണം. ജനത്തെ ബോധവത്കരിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ രൂപീകരിക്കണെമന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് നവജാത ശിശുക്കളുടെ മാതാപിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തൊഴിലാളികളുടെ അവകാശം കണക്കിലെടുത്താണ് പൂര്‍ണ്ണ നിരോധനം എന്ന ആവശ്യം കോടതി തള്ളിയത്.  2017 ഒക്ടോബറിൽ  രൂക്ഷമായ വായുമലിനീകരണം കണക്കിലെടുത്ത് ദില്ലിയിൽ പടക്കം പൊട്ടിക്കുന്നത് സുപ്രീംകോടതി താൽക്കാലികമായി നിരോധിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 55