Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

22 October, 2018 02:54:06 PM


വൈദികന്‍റെ മരണത്തില്‍ ദുരൂഹത: ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നു - സഹോദരന്‍

പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ജലന്ധറിനടുത്ത് ദസ്‍വയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്



ആലപ്പുഴ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന്  സഹോദരന്‍ ജോയ് പറഞ്ഞു. കുര്യാക്കോസ് കാട്ടുതറയുടെ വാഹനവും വീടും നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിഷപ്പായിരുന്നു എന്നും ജോയ് ആരോപിച്ചു.


ജലന്ധറിനടുത്ത് ദസ്‍വയിലെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെ മറ്റുള്ളവരെത്തി പല തവണ വിളിച്ചിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ആലപ്പുഴയില്‍ നടത്തണമെന്ന് ബന്ധുക്കള്‍ പറയുന്നു. ജലന്ധറിലെ പോസ്റ്റ്മോര്‍ട്ടത്തിന് കുടുംബത്തിന്‍റെ അനുമതിയില്ല. 




Share this News Now:
  • Google+
Like(s): 117