22 October, 2018 02:44:05 PM


11 വയസ്സുകാരന് അമ്മയുടെ സുഹൃത്തായ സര്‍ക്കാര്‍ ഡോക്ടറുടെ മര്‍ദ്ദനം

സംഭവമറിഞ്ഞ അയൽവാസിയാണ് ചൈൽഡ് ലൈനിനെ വിവരമറിയിച്ചത്



കൊച്ചി: കൊച്ചിയിൽ പതിനൊന്ന് വയസ്സുകാരനെ അമ്മയുടെ സുഹൃത്തായ സര്‍ക്കാര്‍ ഡോക്ടര്‍  മർദ്ദിച്ചതായി പരാതി. അമ്മയുടെ സുഹൃത്തായ ഗവൺമെന്‍റ് സർജൻ ശാരീരികമായി മർദ്ദിച്ചതായി കുട്ടി ചൈൽഡ് ലൈനിന് മുന്നില്‍ വെളിപ്പെടുത്തി.  മർദ്ദനം സഹിക്ക‌‌ാനാകാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടിയെന്നാണ് മൊഴി. സംഭവമറിഞ്ഞ അയൽവാസിയാണ് ചൈൽഡ് ലൈനിനെ വിവരമറിയിച്ചത് . ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്ക‌ാക്കര പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തു. 



Share this News Now:
  • Google+
Like(s): 32