22 October, 2018 12:31:06 PM


കേരളത്തിൽ സിപിഎമ്മിന്‍റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ട് : എ കെ ബാലൻ

ശബരിമല പ്രശ്നം ഈശ്വര വിശ്വാസികളും സർക്കാരും തമ്മിലാണെന്ന് ബിജെപി പ്രചരിപ്പിക്കുന്നു




തിരുവനന്തപുരം: സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചത് തകർക്കാനാണ് ശബരിമല വിഷയത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍. ധനസമഹാരണത്തിന് വിദേശത്തു പോവാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇത് തടയാൻ കേരളത്തിലെ ബിജെപി ഗൂഢാലോചന നടത്തിയെന്ന് എ കെ ബാലന്‍ ആരോപിച്ചു.


ഇതുമൂലം 5000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായതെന്ന് എ കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയ വാക്ക് പ്രധാനമന്ത്രി ലംഘിച്ചുവെന്നും എ കെ ബാലന്‍ ആരോപിച്ചു. കേരളത്തിലെ സിപിഎംന്‍റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ടാണ്. ഇത് ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് എകെ ബാലന്‍ പറഞ്ഞു. ശബരിമല പ്രശ്നം ഈശ്വര വിശ്വാസികളും സർക്കാരും തമ്മിലാണ് പ്രശ്‌നമെന്ന് ബിജെപി പ്രചരിപ്പിക്കുന്നുവെന്ന് എ കെ ബാലന്‍ പറഞ്ഞു. ഗീബൽസിനെ തോൽപ്പിക്കുന്ന കള്ളമാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും അതോടെ ബിജെപിയുടെ അടിത്തറ ഇളകുമെന്നും എകെ ബാലന്‍ പറഞ്ഞു. 




Share this News Now:
  • Google+
Like(s): 65