22 October, 2018 07:40:39 AM


പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണം; ദില്ലിയില്‍ ഇന്ന് പമ്പുകള്‍ അടച്ചിടുന്നു

സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തർപ്രദേശിലും ദില്ലിയിലെക്കാൾ കുറവാണ് ഇന്ധന വില



ദില്ലി: പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാൻ ദില്ലി സ‍ർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പമ്പുടമകളുടെ സമരം. പെട്രോൾ ഡീലേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. അഞ്ച് മണി വരെയാണ് സമരം. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തർപ്രദേശും നികുതി കുറച്ചതിനാൽ ദില്ലിയിലെക്കാൾ കുറവാണ് ഇന്ധന വില. അതിനാൽ ദില്ലിയിൽ വിൽപന കുറഞ്ഞെന്ന് പമ്പുടമകൾ പറയുന്നു. 400ൽ അധികം പമ്പുകൾ അടച്ചിടും. സിഎൻജി പമ്പുകളും അടച്ചിടുന്നത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും.



Share this News Now:
  • Google+
Like(s): 26