21 October, 2018 07:22:32 AM


യുവാവ്‌ പെട്ടി ഓട്ടോറിക്ഷയ്‌ക്ക് അടിയില്‍ മരിച്ച നിലയില്‍; ഒരാള്‍ കസ്‌റ്റഡിയില്‍

ചെന്നിത്തല ചെറുകോല്‍ അനില്‍ ഭവനത്തില്‍ അനിലാണ് മരിച്ചത്





മാവേലിക്കര: മിച്ചല്‍ ജങ്‌ഷന്‌ പടിഞ്ഞാറ്‌ ഭാഗത്തെ ബാര്‍ ഹോട്ടലിന്‌ മുന്നില്‍ പെട്ടിഓട്ടോറിക്ഷയുടെ അടിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല ചെറുകോല്‍ അനില്‍ ഭവനത്തില്‍ ഭാസ്‌കരന്‍-ശാന്തമ്മ ദമ്പതികളുടെ മകന്‍ അനിലി(36)നെയാണ്‌ ഇയാളുടെ ഉടമസ്‌ഥതയിലുള്ള പെട്ടിവണ്ടിയുടെ അടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ ഉളുന്തി ആലപ്പുറം കോളനിയില്‍ വിക്‌ടറി(46)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.


പെട്ടി ഓട്ടോറിക്ഷയില്‍ പച്ചക്കറി വില്‍പന നടത്തുന്നയാളാണ്‌ അനില്‍. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. തലയില്‍ ആഴത്തില്‍ മുറിവുണ്ട്‌. വാഹനം കാലിലേക്ക്‌ കയറി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം രാവിലെ മദ്യപിച്ച്‌ ഇരുചക്ര വാഹനം ഓടിച്ചതിന്‌ അനിലിനെ പോലീസ്‌ പിടികൂടിയിരുന്നു. ഈ സമയം ഇയാളുടെ കൂടെയുണ്ടായിരുന്ന ഉളുന്തി ആലപ്പുറം കോളനിയില്‍ വിക്‌ടറാ(46)ണ്‌ വൈകുന്നേരം ഇയാളെ ജാമ്യത്തില്‍ ഇറക്കിയത്‌. ഇതിന്‌ ശേഷമാണ്‌ അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്‌തമാകൂ എന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് രണ്ടിന്‌. ഭാര്യ: അശ്വതി. മകന്‍: ശബരി



Share this News Now:
  • Google+
Like(s): 259