Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

20 October, 2018 05:06:46 PM


റിമാന്‍റില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

14 ദിവസത്തെ റിമാന്‍റില്‍ കൊട്ടാരക്കര ജയിലില്‍ കഴിയുകയായിരുന്നg രാഹുല്‍



തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്‍റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 14 ദിവസത്തെ റിമാന്‍റില്‍ കൊട്ടാരക്കര ജയിലില്‍ കഴിയുകയായിരുന്ന രാഹുല്‍ നിരാഹര സമരത്തിലായിരുന്നു. അതേസമയം രാഹുല്‍ ഈശ്വരിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതി മാറ്റി വച്ചു. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 


നിയമ വിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുലിന്‍റെ അറസ്റ്റ്. എന്നാല്‍ രാഹുലിന്‍റെ അറസ്റ്റ് കാരണം കൂടാതെയാണെന്നും പമ്പയില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുല്‍ എങ്ങനെയാണ് ഉത്തരവാദിയാവുകയെന്നും ഇന്നലെ രാഹുലിന്റെ ഭാര്യ ദീപ ചോദിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 189