Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

20 October, 2018 04:26:37 PM


ഐപിഎല്ലില്‍ ബംഗലൂരുവിന്റെ വെടിക്കെട്ട് താരത്തെ മുംബൈ സ്വന്തമാക്കി

ബംഗലൂരു ഓപ്പണറായ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡീകോക്കിനെയാണ് മുംബൈ കൂടാരത്തിലെത്തിച്ചത്



ബംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന്‍റെ വെടിക്കെട്ട് താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ബംഗലൂരു ഓപ്പണറായ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡീകോക്കിനെയാണ് മുംബൈ കൂടാരത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 2.8 കോടി രൂപക്കാണ് ബംഗലൂരു ഡീകോക്കിനെ ടീമിലെടുത്തത്. ഇതേതുക്കക്കാണ് മുംബൈ ഡീകോക്കിനെ ഓഫ് സെറ്റ് ഡീല്‍ പ്രകാരം ടീമിലെടുത്തതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍, ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയ എന്നിവരെ ഇതേധാരണപ്രകാരം മുംബൈ ടീമില്‍ നിന്നൊഴിവാക്കിയിട്ടുമുണ്ട്.


കഴിഞ്ഞ സീസണില്‍ മങ്ങിയ ഫോമിലായിരുന്ന ഡീകോക്ക് ബംഗലൂരുവിന്റെ 14 കളികളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് കളിച്ചത്. 125 ല്‍ താഴെ പ്രഹരശേഷിയില്‍ 201 റണ്‍സ് മാത്രമായിരുന്നു ഡീ കോക്കിന്റെ സമ്പാദ്യം. ഡീ കോക്ക് ടീമിലെത്തുന്നതോടെ വിന്‍ഡീസിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസിനൊപ്പം  പുതിയ ഓപ്പണിംഗ് ജോടിയെ പരീക്ഷിക്കാന്‍ മുംബൈക്കാവും. കഴിഞ്ഞ സീസണില്‍ ഇഷാന്‍ കിഷനും ആദിത്യ താരെയുമാണ് ലൂയിസിനൊപ്പം മുംബൈ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഐപിഎല്ലില്‍ ഡീ കോക്ക് കളിക്കുന്ന നാലാമത്തെ ഫ്രാഞ്ചൈസിയാണ് മുംബൈ. മുമ്പ് സണ്‍റൈസേഴ്സിനായും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും ഡീ കോക്ക് കളിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 43