Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

20 October, 2018 03:05:25 PM


ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് മഞ്ജു ശബരിമല ദർശനം നടത്താൻ പമ്പയില്‍

പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി ദർശനത്തിന് സുരക്ഷ ഒരുക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടു



പമ്പ: ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് ഒരു യുവതി കൂടി പമ്പയിലെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഞ്ജുവാണ് മലചവിട്ടാൻ എത്തിയത്. 38 കാരിയായ മഞ്ജു ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റാണ്. പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി ദർശനത്തിന് സുരക്ഷ ഒരുക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടു. താൻ എത്തിയത് പ്രതിഷേധിക്കാനല്ലെന്നും വിശ്വാസിയാണെന്നും വിശ്വാസത്തിന്‍റെ ഭാഗമായാണ് ദർശനത്തിന് എത്തിയതെന്നും മഞ്ജു പൊലീസിനെ അറിയിച്ചു. ശബരിമല ദർശനത്തിന് എത്തുന്നവരുടെ പശ്ചാത്തലം കൂടി പരിശോധിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. അൽപ്പം മുമ്പ് ജില്ലാ കളക്ടർ പിയു നൂഹും അൽപ്പം മുമ്പ്  ആവർത്തിച്ചിരുന്നു.


വിശ്വാസിയാണെന്ന് മഞ്ജു അറിയിച്ചതോടെ ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കാൻ പൊലീസ് തീരുമാനിച്ചേക്കും.  അതേസമയം , പമ്പയിലും സന്നിധാനത്തും മഞ്ജുവിന്‍റെ ദർശനത്തിനെതിരെ വലിയ പ്രതിഷേധം ഉയരാൻ തന്നെയാണ് സാധ്യത. സന്നിധാനത്തേക്ക് മഞ്ജുവിനെ അനുഗമിക്കാനുള്ള വൻ പൊലീസ് സംഘത്തേയും സജ്ജമാക്കേണ്ടതുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തുകയാണ്. ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ സുരക്ഷാവലയത്തിലാണ് മഞ്ജു ഉള്ളത്. സുരക്ഷ നൽകാൻ തീരുമാനിച്ചാൽ അൽപ്പസമയത്തിനകം പൊലീസ് ജീപ്പിൽ മഞ്ജുവിനെ പമ്പയിലെത്തിക്കും. 




Share this News Now:
  • Google+
Like(s): 104