Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

20 October, 2018 02:44:39 PM


ബോഡി ബിൽഡിംങ്ങിനായി കുത്തിവച്ചത് കുതിരയ്ക്കു കൊടുക്കുന്ന മരുന്ന്; യുവാവ് അവശനിലയിൽ

മികച്ച ശരീര ഘടനയ്ക്കും ബോഡി ബിൽഡിംങ്ങിനുമായി പലതരം പ്രോട്ടിനുകളാണ് യുവാക്കൾ കുത്തിവയ്ക്കാറുള്ളത്ദില്ലി: പുതിയ തലമുറയിലെ യുവാക്കൾ ശരീര സൗന്ദര്യത്തിനും ബോഡി ബിൽഡിംങ്ങിനും മുൻതൂക്കം നൽകുന്നവരാണ്. പ്രത്യേകിച്ച് ബോഡി ബിൽഡിംങ്ങിന്. മികച്ച ശരീര ഘടനയ്ക്കും ബോഡി ബിൽഡിംങ്ങിനുമായി പലതരം പ്രോട്ടിനുകളാണ് യുവാക്കൾ കുത്തിവയ്ക്കാറുള്ളത്. എന്നാൽ കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് കുത്തിവച്ച് രോ​ഗബാധിതനായിരിക്കുകയാണ് ദില്ലി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ. ചെറുപ്പം മുതൽ ബോഡി ബിൽഡിംങ്ങിനായി തയ്യാറെടുക്കുന്ന യുവാവ് കഴിഞ്ഞ ഒരു വർഷമായി കുതിരകളുടെ ഹൃദയ മിടിപ്പിന്റെ ആയാസം കുറയ്ക്കുന്നതിനായി നൽകുന്ന AMP5 എന്ന മരുന്ന് ശരീരത്തിൽ കുത്തിവയ്ക്കുകയാണ്. ഈ മരുന്ന് കഴിക്കുന്നതോടെ എത്രഭാരം ചുമന്നാലും കുതിരകൾക്ക് തളർച്ച അനുഭവപ്പെടുകയില്ല.


വ്യായാമത്തിന് മുൻപ് ദിവസേന ഈ മരുന്ന് കുത്തിവച്ചാൽ കൂടുതൽ ഊർജ്ജസ്വലമായി വ്യായാമങ്ങൾ ചെയ്യാൻ കഴിയുമെന്ന് ജിം പരിശീലകനാണ് ഉപദേശിച്ചത്. തുടർന്ന് വലിയ വിലക്കൊടുത്ത് മരുന്ന് വാങ്ങിക്കുകയും ദിവസവും കുത്തിവയ്ക്കാനും തുടങ്ങി. കുത്തിവയ്പ്പ് തുടങ്ങിയത് മുതൽ വളരെ ഫലവത്തായി മരുന്ന് പ്രവർത്തിച്ചു. കുത്തിവച്ചാൽ എത്രമണിക്കൂറ് വേണമെങ്കിലും വ്യായാമം ചെയ്യാൻ കഴിയുമായിരുന്നു. ശരീരത്തിന്‍റെ ഘടന മാറാൻ തുടങ്ങി. ആദ്യം ഒരു മില്ലി മരുന്ന് കുത്തിവച്ചിടത്ത് രണ്ടും മൂന്നും നാലും മില്ലി മരുന്ന് കുത്തിവയ്ക്കാൻ തുടങ്ങി. നിരവധി ബോഡി ബിൽഡിംങ്ങ് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു. 

എന്നാൽ, പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കുന്നതിനായി മരുന്ന് കുത്തി വയ്ക്കുന്നതടക്കം നിർത്താൻ തുടങ്ങിപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നിരന്തരം ഉപയോ​ഗിച്ച് കൊണ്ടിരിക്കുന്ന മരുന്ന് പെട്ടെന്ന് നിർത്താൻ യുവാവിന് പറ്റാതെയായി. മരുന്ന് നിർ‌ത്താൻ ശ്രമിച്ച യുവാവ് അമിതമായ ഉറക്കം, വിഷാദം, ​ദേഷ്യം എന്നിങ്ങനെയുള്ള മാനസിക രോ​ഗങ്ങൾക്ക് അടിമപ്പെടാൻ തുടങ്ങി. മാതാപിതാക്കൾ യുവാവിനെ സർ ​ഗം​ഗാ റാം ആശുപത്രിയിലെ സൈക്കോളജിസ്റ്റിനെ കാണിച്ചു.  തുടർന്ന് ഡോക്ടർമാർ യുവാവിനെ ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവാവ് ശരിയായ ഉറക്കം വീണ്ടെടുക്കുകയും ഊർജ്ജസ്വലതയോടെ സാധാരണ ജീവിതത്തിലേക്ക് വരുകയും ചെയ്തു. ദീർഘകാലം മരുന്ന് ഉപയോ​ഗിച്ചത് കൊണ്ട് ശരീരത്തിലെ അവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി യുവാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.  

രക്തക്കുഴലുകൾ വ്യാപിപ്പിക്കുന്നതിനും എല്ലിലും ഹൃദയ പേശികളിലും രക്തത്തിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന്‍റെ ആയാസം കുറയ്ക്കുന്നതിനും AMP5 സഹായിക്കുന്നു. ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്നങ്ങൾക്ക് സാധാരണയായി AMP5 ആളുകൾ ഉപയോ​ഗിക്കാറുണ്ട്. പെട്ടെന്ന് മികച്ച ഫലം കിട്ടുന്നതിനായി മിക്ക ആളുകളും AMP5 മരുന്നുകൾ കുത്തിവയ്ക്കുന്നുണ്ട്. എന്നാൽ മറ്റ് മരുന്നുകളെക്കാളും വളരെ അപകട സാധ്യതയെറിയവയാണ് AMP5. ഇവ വൃക്കയടക്കം ശരീരത്തിലെ പല അവയവങ്ങളേയും സാരമായി ബാധിക്കും. ഡോക്ടർമാരുടെ അനുവാദമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോ​ഗിക്കരുതെന്നും യുവാവിനെ ചികിത്സിച്ച ഡോക്ടർ മേഹ്ത പറഞ്ഞു. Share this News Now:
  • Google+
Like(s): 108