20 October, 2018 02:11:51 PM


ശബരിമല: വിശ്വാസികളായ സ്ത്രീകൾ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട കളക്ടർ

പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകളാരും ഇന്ന് വരുമെന്ന് അറിയിച്ചിട്ടില്ല



പത്തനംതിട്ട: ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകൾ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകളാരും ഇന്ന് വരുമെന്ന് അറിയിച്ചിട്ടില്ലെന്നും സമൂഹ്യമാധ്യങ്ങളിലെ അത്തരത്തിലുള്ള പ്രചരണങ്ങളില്‍ വാസ്തവമില്ലെന്നും കളക്ടര്‍ പറഞ്ഞു. അങ്ങനെ ആരെങ്കിലും വന്നാല്‍ പശ്ചാത്തലം പരിശോധിച്ച ശേഷമേ കടത്തിവീടൂവെന്നും അദ്ദേഹം പറഞ്ഞു.


ശബരിമലയിലെ നിരോധനാജ്ഞ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ ന്നീ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി  തിങ്കളാഴ്ച വരെ നീട്ടി. പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 



Share this News Now:
  • Google+
Like(s): 273