Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

20 October, 2018 12:55:29 PM


രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ 2.0ത്തിന്റെ ഓഡിയോ പുറത്തുവിട്ടു

ചിത്രത്തിന്‍റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടത്




രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ 2.0ത്തിന്റെ ഓഡിയോ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടത്. മധൻ കര്‍ക്കിയാണ് ഗാനരചനയും,  എ ആര്‍ റഹ്‍മാൻ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. നേരത്തെ ചിത്രത്തിന്‍റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു.  

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായും,  അക്ഷയ് കുമാര്‍ വില്ലൻ വേഷത്തിലും എത്തുന്നു.



Share this News Now:
  • Google+
Like(s): 155