20 October, 2018 09:49:01 AM


മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൗദി അറേബ്യ

രാജകുമാരനുമായി ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി



റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൗദി അറേബ്യ. അന്വേഷണത്തിന്റെ ഭാഗമായി സൗദി രാജകുമാരനുമായി ബന്ധമുള്ള രണ്ട് ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിക്കുകയായിരുന്നുവെന്ന് വെള്ളിയാഴ്ച രാത്രിയാണ് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 


സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസിറി, സൗദ് അല്‍ ഖഹ്താനി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇരുവര്‍ക്കെതിരെയും അന്വേഷണം ഉണ്ടായേക്കും. ജനറല്‍ ഇന്റലിജന്‍സ് ഏജന്‍സി പുനസംഘടിപ്പിക്കാന്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.


നേരത്തെ തുര്‍ക്കി ഖഷോഗിയുടെ മരണത്തില്‍ സൗദിയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. പിന്നീട് ഈ വിഷയത്തില്‍ അമേരിക്കയും രംഗത്തുവന്നു. ഇതോടെ അന്താരാഷ്ട തലത്തില്‍ എന്ത് പ്രതിഷേധമാണ് ഉണ്ടാകുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. സൗദി രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്നു സൗദി പൗരന്‍ കൂടിയായിരുന്ന ജമാല് ഖഷോഗിയെ ഒക്ടോബര്‍ രണ്ട് മുതലാണ് കാണാതായത്



Share this News Now:
  • Google+
Like(s): 38