Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

20 October, 2018 09:45:14 AM


വാടകവീട്ടില്‍ താമസിക്കുന്ന ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലൂടെ നടന്നത് 300 കോടിയുടെ ഇടപാട്

ഒരു ലക്ഷം രൂപപോലും താന്‍ ഇതുവരെ ഒന്നിച്ചു കണ്ടിട്ടില്ലെന്ന് ഓട്ടോ ഡ്രൈവര്‍കറാച്ചി: അന്നന്ന് ഓട്ടോയോടിച്ചു ജീവിക്കുന്ന വാടകവീട്ടില്‍ കഴിയുന്ന ഓട്ടോക്കാരന്റെ ബാങ്ക് അക്കൗണ്ടിലൂടെ വന്നുപോയത് 300 കോടി രൂപയുടെ ഇടപാട്. വിവരം അറിഞ്ഞ് ഇന്റലിജന്റ്‌സ് ഏജന്‍സി ഇടപാട് സംബന്ധിച്ച വിവരം നല്‍കാന്‍ ആവശ്യപ്പെട്ട് അയച്ച സന്ദേശം വായിച്ച് ഓട്ടോഡ്രൈവറുടെ ബോധം പോയി. മുഹമ്മദ് റഷീദ് എന്ന ഓട്ടോക്കാരന് ഇതു തന്റെ തന്നെ അക്കൗണ്ടിലൂടെയാണ് നടന്നതെന്നു ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.


ഒരു ലക്ഷം രൂപപോലും താന്‍ ഇതുവരെ ഒന്നിച്ചു കണ്ടിട്ടില്ലെന്നും വാടകവീട്ടില്‍ താമസിക്കുന്ന താനും കുടുംബവും കഴിയുന്നത് പോലും ഓട്ടോയോടിച്ച് അന്നന്ന് കിട്ടുന്ന കൂലികൊണ്ടാണെന്നും പറഞ്ഞതോടെ ഈ അക്കൗണ്ട് വഴി ധനവിനിയോഗം നടത്തിയവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. പാകിസ്താനിലെ കറാച്ചിയില്‍ ഓട്ടോ ഡ്രൈവറായ മുഹമ്മദ് റഷീദിന്റെ നിരപരാധിത്വം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മനസ്സിലായി.


പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വിശദീകരണം നേടിയപ്പോള്‍ തന്നെ റഷീദ് പകച്ചു പോയിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ ഇയാള്‍ താന്‍ ബാങ്ക് വഴി നടത്തിയിട്ടുള്ള ഇടപാടിന്റെ വിവരം നല്‍കി. 13 വര്‍ഷം മുമ്പ് ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനി ശമ്പളം നല്‍കിയിരുന്ന സാലറി അക്കൗണ്ടിലാണ് കോടികളുടെ ഇടപാടുകള്‍ നടന്നത്. ജോലി ഉപേക്ഷിച്ചതോടെ ഈ അക്കൗണ്ടും റഷീദ് ഉപേക്ഷിച്ചിരുന്നു.


ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തതായിരുന്നെന്ന് തിരിച്ചറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം ഈ അക്കൗണ്ടുവഴി പണകൈമാറ്റം നടത്തിയത് തീവ്രവാദികളാണോ എന്ന് അന്വേഷിച്ചു വരികയാണ്. അതേസമയം ഉപയോഗിക്കപ്പെടാത്ത ഇത്തരം അനേകം അക്കൗണ്ടുകള്‍ അനധികൃത ധനവിനിയോഗത്തിന് ഉപയോഗപ്പെടുത്തുന്നതായി അടുത്ത കാലത്ത ഇന്റലിജന്റ്‌സ് വൃത്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പാണ് ഒരു ഭക്ഷണവിതരണക്കാരന്റെ അക്കൗണ്ട് വഴി കറാച്ചിയില്‍ 200 കോടി മറിഞ്ഞത്Share this News Now:
  • Google+
Like(s): 25