04 March, 2016 11:13:46 AM


യാത്രക്കാരിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍




ചേര്‍ത്തല :യാത്രക്കാരിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ പോലീസ് പിടികൂടി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാള്‍. കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ നിന്നും പഴനിയിലേക്ക് പോയ ബസിലാണ് സംഭവം. തോപ്പും പടിയില്‍ നിന്നും കയറിയ യുവതി പുറകിലെ സീറ്റിലായിരുന്നു ഇരുന്നത്. ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെയ്ക്കുകയും ഉടനെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. രാവിലെ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ബസ് എറണാകുളം സ്റ്റാന്‍റിലെത്തിയപ്പോള്‍ പോലീസ് കാത്തു നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K