Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

19 October, 2018 03:05:34 PM


ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ലിന്‍ ഡാനെ അട്ടിമറിച്ച് ശ്രീകാന്ത് ക്വാര്‍ട്ടറില്‍

ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്‍റെ അട്ടിമറി ജയം.



ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ചൈനയുടെ ഇതിഹാസതാരം ലിന്‍ ഡാനെ അട്ടിമറിച്ച് ഇന്ത്യയുടെ കെ ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്‍റെ അട്ടിമറി ജയം. സ്കോര്‍ 18-21, 21-17, 21-16.


ആദ്യ ഗെയിം കൈവിട്ടശേഷമാണ് ശ്രീകാന്ത് അതിശക്തമായി തിരിച്ചെത്തി മത്സരം സ്വന്തമാക്കിയത്. ലോക റാങ്കിംഗില്‍ ശ്രീകാന്ത് ആറാമതും ലിന്‍ ഡാന്‍ പതിനാലാം സ്ഥാനത്തുമാണ്. രണ്ടുതവണ ഒളിംപിക് സ്വര്‍ണവും അഞ്ച് തവണ ലോകചാമ്പ്യന്‍ഷിപ്പും നേടിയ താരമാണ് ലിന്‍ ഡാന്‍. അഞ്ച് തവണ ഏറ്റു മുട്ടിയതില്‍ രണ്ടാം തവണയാണ് ശ്രീകാന്ത് ലിന്‍ ഡാനെ കീഴടക്കുന്നത്. 2014ലെ ചൈന ഓപ്പണിലായിരുന്നു ആദ്യമായി ശ്രീകാന്ത് ലിന്‍ ഡെന കീഴടക്കിയത്. 2016ലെ റിയോ ഒളിംപിക്സ് ക്വാര്‍ട്ടറില്‍ ലിന്‍ ഡാന്‍ ശ്രീകാന്തിനെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മയാണ് ശ്രീകാന്തിന്‍റെ എതിരാളി. 2018ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ജൊനാഥന്‍ ക്രിസ്റ്റിയെ തോല്‍പ്പിച്ചാണ് സമീര്‍ വര്‍മ ക്വാര്‍ട്ടറിലെത്തിയത്.



Share this News Now:
  • Google+
Like(s): 27