19 October, 2018 02:54:55 PM


ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക മ്യൂസിയം സംരക്ഷണ പ്രവൃത്തി പുരോഗമിക്കുന്നു

ഒന്നാംഘട്ട സംരക്ഷണ പ്രവൃത്തിക്കായി 18 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്




കോഴിക്കോട് : ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരക മ്യൂസിയം സംരക്ഷണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഒന്നാംഘട്ട സംരക്ഷണ പ്രവൃത്തിക്കായി 18 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ മേല്‍ക്കൂര മോടിപിടിപ്പിക്കല്‍, തറയോട് സംരക്ഷണം, പ്ലാസ്റ്ററിംഗ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് നിര്‍മ്മാണം എന്നിവയാണ് ഒന്നാം ഘട്ടത്തിലുളളത്. 


മ്യൂസിയത്തോടു ചേര്‍ന്ന പയ്യോളി നഗരസഭയുടെ ഉടമസ്ഥതയിലുളള സ്ഥലം ലഭിക്കാനുളള നടപടികളും പുരോഗമിക്കുകയാണ്. സംരക്ഷണ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പലഭാഗങ്ങളില്‍ നിന്നും കിട്ടിയ ശിലാഫലകങ്ങളും മറ്റും ശാസ്ത്രീയമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാനും ഇതോടൊപ്പം പദ്ധതിയുണ്ട്. സ്ഥലപരിമിതി ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികളും അന്യ സംസ്ഥാനക്കാരും വിദേശികളുമൊക്കെയായി നിരവധി പേരാണ് മ്യൂസിയം സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്. 



Share this News Now:
  • Google+
Like(s): 34