Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

19 October, 2018 02:29:07 PM


ഡബ്ല്യുസിസി അമ്മയെ നാലു കഷ്ണങ്ങളാക്കി, അമ്മയുടെ ചോര ഊറ്റിക്കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍: ബാബുരാജ്

അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അര്‍ത്ഥത്തിലാണ് ഡബ്ല്യുസിസി മനസിലാക്കുന്നത്



കൊച്ചി: അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന്‍ ബാബു രാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണെന്ന് ബാബുരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.


അവര്‍ക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അര്‍ത്ഥത്തിലാണ് ഡബ്ല്യുസിസി മനസിലാക്കുന്നത്. അമ്മ എന്ന സംഘടനയ്ക്ക് ആവര്‍ കനത്ത ദൂഷ്യങ്ങളാണ് ഉണ്ടാക്കിയത്. അമ്മയ്ക്ക് ഡബ്ല്യുസിസി ഉണ്ടാക്കിയ ദോഷങ്ങള്‍ക്ക് സംഘടനയില്‍ ഉള്ളവരോട് മറുപടി പറയേണ്ടത് ഞാന്‍ ആണ്.


ഈ മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്ന് ബാബുരാജ് പറഞ്ഞു. അതു കൊണ്ടാണ് അമ്മ മാറി ചിന്തിക്കുന്നത്. ഇവരെ തിരിച്ച് എടുത്താല്‍ ഡബ്ല്യുസിസി എന്ന സംഘടന ഇല്ലാതാകുമോയെന്നും ബാബുരാജ് ചോദിക്കുന്നു.



Share this News Now:
  • Google+
Like(s): 29