Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

19 October, 2018 10:54:16 AM


സ്ത്രീ പ്രവേശനം: പൂജകൾ നിർത്തിവെച്ച് പൂജാരിമാര്‍; നട അടച്ചിടേണ്ടിവരുമെന്ന് പന്തളം കൊട്ടാരം

.

Sabarimala women entry


ശബരിമല: സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ പൂജാരിമാരുടെ പ്രതിഷേധം. ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരുടെ പരികര്‍മ്മികളാണ് ശരണംവിളികളോടെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. രാവിലെ 10 മണിയോടെയാണ് പ്രതിഷേധ സമരം തുടങ്ങിയത്. ശബരിമലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്.

ഇവര്‍ക്ക് പിന്തുണയുമായി ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പഭക്തരും എത്തിയിട്ടുണ്ട്. പ്രധാന പൂജകളില്‍ ഏര്‍പ്പെടുന്ന പരികര്‍മ്മികളാണ് പതിനെട്ടാംപടിക്ക് താഴെയിരുന്ന് ശരണം വിളിക്കുന്നത്. ഇതോടെ പൂജകള്‍ മുടങ്ങി. മേല്‍ശാന്തിമാര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. അവര്‍ മഠങ്ങളില്‍ തന്നെയാണ്.

പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഭക്തരെ തടയുന്നില്ല. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതികള്‍ നടപ്പന്തലില്‍ കാത്തിരിക്കുകയാണ്. നടപ്പന്തലിന് മുന്നില്‍ കിടന്നാണ് ഭക്തര്‍ പ്രതിഷേധിക്കുന്നത്. വിശ്വാസികളെ വേണം കൊണ്ടുപേകാനെന്നും ആക്ടിവിസ്റ്റുകള്‍ക്കല്ല പോലീസ് സംരക്ഷണം നല്‍കേണ്ടതെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. യുവതികളെ തിരിച്ചിറക്കികൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലീസ്. ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം യുവതികളുമായി സമാധാന ചര്‍ച്ചകള്‍ നടക്കുകയാണ്.

അതേസമയം, ആചാരം ലംഘിച്ചാല്‍ നട അടച്ചിടേണ്ടിവരുമെന്ന് പന്തളം കൊട്ടാരം അറിയിച്ചു. രാവിലെതന്ത്രി കണ്ഠരര് രാജീവര് പന്തളം കൊട്ടാരവുമായി ചര്‍ച്ച നടത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 43