04 March, 2016 09:57:59 AM


ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു




മാവേലിക്കര: ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്‌ തീപിടിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബസിന്റെ പിന്‍ഭാഗത്ത്‌ അടിവശത്തുനിന്നുമാണ്‌ തീ പടര്‍ന്നത്‌. കല്ലുമൂട്‌് ഭാഗത്തുബച്ച്‌ ബസില്‍ തീ കണ്ട വഴിയാത്രക്കാര്‍  പുറകെ വന്ന് ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. 

നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഒഴിച്ച്‌ തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ മാവേലയിക്കര ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്ന്‌ ഫയര്‍ എഞ്ചിനുകള്‍ സ്‌ഥലത്തെത്തി തീ അണയ്‌ക്കുകയായിരുന്നു. ബ്രേക്ക്‌ ലൈനര്‍ ഉരഞ്ഞതാണ്‌ തീ പിടിക്കാന്‍ കാരണമെന്ന്‌ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ പറയുന്നു. 

തിരുവല്ല ഡിപ്പോയില്‍ നിന്ന്‌ മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പിലേക്ക്‌ കൊണ്ടുവന്ന ബസിനാണ്‌ തീപിടിച്ചത്‌. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K