18 October, 2018 06:21:20 PM


പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് എ.പദ്മകുമാർ; നാളെ ബോര്‍ഡ് യോഗം

ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പ്രസിഡന്‍റ്



പത്തനംതിട്ട: പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. ബോർഡിന് രാഷ്ട്രീയമില്ലെന്നും സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എ.പദ്മകുമാർ. ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. 

നിലവിലെ സംഘർഷത്തിന്‍റെയും അക്രമങ്ങളുടെയും സാഹചര്യത്തിൽ നാളെയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്. സുപ്രീം കോടതിയിൽ പുനഃപരിശോധനാഹർജി നൽകണോ എന്ന കാര്യത്തിൽ നാളെ വീണ്ടും യോഗത്തിൽ ചർച്ച നടക്കും. വീണ്ടും കോടതിയെ സമീപിയ്ക്കാനാണ് യോഗത്തിൽ ഭൂരിപക്ഷാഭിപ്രായമെങ്കിൽ അതിന് വേണ്ട നടപടികളെടുക്കും. എന്നാൽ പന്തളം രാജകുടുംബാംഗങ്ങളെ നാളത്തെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ദേവസ്വംബോർഡിൽ തന്നെ പുനഃപരിശോധനാ ഹർജി സംബന്ധിച്ച് ഭിന്നത നിലനിൽക്കുകയാണ്. വീണ്ടും കോടതിയെ സമീപിയ്ക്കേണ്ട സാഹചര്യമില്ലെന്നും അത്തരം കാര്യങ്ങൾ ബോർഡ് യോഗം ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു ദേവസ്വംബോർഡ് അംഗമായ കെ.രാഘവൻ പറഞ്ഞത്. നിലവിലെ സംഘർഷസാഹചര്യത്തിൽ നാളത്തെ യോഗത്തിൽ ദേവസ്വം ബോർഡിന്‍റെ ഭാവി തീരുമാനം നിർണായകമാവും.



Share this News Now:
  • Google+
Like(s): 72