18 October, 2018 06:12:11 PM


മുന്‍ കോണ്‍ഗ്രസ് നേതാവ് എൻ.ഡി തിവാരി അന്തരിച്ചു; അന്ത്യം ജന്മദിനത്തില്‍

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു



ലക്നൗ: ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് എൻ.ഡി തിവാരി അന്തരിച്ചു. ജന്മദിനമായ ഇന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ സ്ഥിതി വഷളാകുകയായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു തിവാരി ഉത്തര്‍പ്രദേശില്‍ നാലു തവണയാണ് മുഖ്യമന്ത്രിയായത്. ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 62