Breaking News
തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം... ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 October, 2018 06:19:00 PM


സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം അടയ്ക്കില്ല; വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം - തന്ത്രി കണ്ഠര് രാജീവര്

ക്ഷേത്രം അടച്ചിടുന്നത് ആചാരങ്ങൾക്കു ലംഘനമാണ്



പത്തനംതിട്ട: സന്നിധാനത്തിൽ സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടുമെന്ന താൻ പറഞ്ഞതായി പുറത്തു വന്ന വാർത്തകൾ തെറ്റാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ തന്ത്രി ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ എൽപ്പിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അമ്പലം അടച്ചിടുമെന്നാണ് വാർത്തകളിൽ വന്നത്. എന്നാൽ അമ്പലം അടച്ചിടാൻ സാധിക്കില്ല. കാരണം ക്ഷേത്രം അടച്ചിടുന്നത് ആചാരങ്ങൾക്കു ലംഘനമാണ്. മാസത്തിൽ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നൽകുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാൽ തന്നെ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല.'' – തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി.


ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം ശബരിമലയിലേക്ക് വരുന്ന മാധ്യമപ്രവര്‍ത്തകേരയും ആള്‍ക്കൂട്ടം ആക്രമിച്ചു. സന്നിധാനത്ത് കൂടുതൽ പ്രതിഷേധ പ്രകടനങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 41