Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 October, 2018 02:59:03 PM


ധനസമാഹരണത്തിനായി മുഖ്യമന്ത്രി അബുദാബിയിലെത്തി; പൊതുസമ്മേളനത്തില്‍ യുഎഇ മന്ത്രി പങ്കെടുക്കും

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി



ദുബായ്: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. രാവിലെ പ്രാദേശിക സമയം 7.30ഓടെയാണ് അദ്ദേഹം അബുദാബി വിമാനത്താവളത്തിലെത്തിയത്. മൂന്ന് ദിവസത്തെ പര്യടനത്തിനിടെ രാജ്യത്തെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.

കര്‍ശനമായ ഉപാധികളോടെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിദേശ സഹായം സ്വീകരിക്കരുതെന്നും ഔദ്ദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം യുഎഇ മന്ത്രിസഭാംഗം പങ്കെടുക്കുന്നുണ്ട്. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകുന്നേരം ആറുമണിക്ക് വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിദേശ രാജ്യത്തു നിന്നു നേരിട്ട് സഹായം വാങ്ങുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും യുഎഇയിലെ വ്യക്തികള്‍ വഴിയുള്ള ധനസമാഹരണമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. 

നോര്‍ക്ക ഡയറക്ടര്‍ എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ലോക കേരള സഭയിലെ യുഎഇയില്‍ നിന്നുള്ള അംഗങ്ങളുടെ യോഗവും ഇന്ന് നടക്കും. 18,19,20 തിയതികളില്‍ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ രാജ്യത്തെ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി സംസാരിക്കും. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് ധനസമാഹരണത്തിനായി യു.എ.ഇ.യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. കെഎംസിസിയടക്കം രാജ്യത്തെ മറ്റു രാഷ്‌ട്രീപാര്‍ട്ടി അനുകൂല സംഘടനകളെല്ലാം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 

അതേസമയം പ്രവാസികളില്‍ പലരും ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനസഹായം നല്‍കിയ സാഹചര്യത്തില്‍ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദര്‍ശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്കയും സംഘാടകര്‍ക്കിടയിലുണ്ട്.   ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ സാഹചര്യവും സര്‍ക്കാര്‍ നിലപാടുമെല്ലാം  വിദേശ ഫണ്ട് പിരിവിനെ ദോഷമായി ബാധിച്ചേക്കും.



Share this News Now:
  • Google+
Like(s): 28