17 October, 2018 02:17:18 PM


അലന്‍സിയറിനെതിരായ ആരോപണം; ദിവ്യാഗോപിനാഥിനെ പിന്തുണച്ച് 'ആഭാസം' സംവിധായകന്‍

നടിയെ പിന്തുണച്ചും ആരോപണങ്ങള്‍ ശരിവച്ചും ആഭാസം സിനിമയുടെ സംവിധായകന്‍ ജുബിത് നംമ്രാടത്ത്



കൊച്ചി: അലന്‍സിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി ദിവ്യാഗോപിനാഥിനെ പിന്തുണച്ചും ആരോപണങ്ങള്‍ ശരിവച്ചും ആഭാസം സിനിമയുടെ സംവിധായകന്‍ ജുബിത് നംമ്രാടത്ത്. ദിവ്യ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. അലൻസിയർ സെറ്റിൽ പലപ്പോഴും മോശമായി പെരുമാറിയെന്നും ജുബിത് പറഞ്ഞു. 

എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണ്. അവൾക്കൊപ്പം തന്നെയാണ് ആഭാസത്തിൽ വർക്ക് ചെയ്ത ഏതൊരു തെളിവുള്ള ബോധവും. ആഭാസത്തിന്‍റെ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളിൽ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയിൽ തെറ്റു പറ്റി പോയെന്നും, വാതിലിൽ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂർണമായും ശരിയല്ലെന്നുമുള്ള അലൻസിയറുടെ വാദങ്ങൾ വായിച്ചു. ഇങ്ങനെ ഒരു ചുറ്റുപാടിന്‍റെ വ്യക്തമായ മുതലെടുപ്പാണ് അലന്‍സിയര്‍ ചെയ്തതെന്നും ജുബിത് പറഞ്ഞു. 

'' സൂപ്പർ താരങ്ങൾ സെറ്റുകളിൽ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലൻസിയറും വീണിരിക്കുന്നത്. ഇന്ന് അലൻസിയർ, നാളെ ആ സൂപ്പർ താരങ്ങളാകട്ടെ'' എന്നും ജുബിത് ഫേസ്ബുക്കില്‍ കുറിച്ചു.
 



Share this News Now:
  • Google+
Like(s): 31