Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 October, 2018 12:28:36 PM


ഏകദിന പരമ്പരയ്ക്ക് മുന്‍പ് വിന്‍ഡീസിന് വന്‍ തിരിച്ചടി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് ഐ സി സി രണ്ട് ഏകദിനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി



ദുബായ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് ഐ സി സി രണ്ട് ഏകദിനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മുഴുവന്‍ മാച്ച് ഫീസും പിഴയായി നല്‍കുകയും വേണം. ഹൈദബാദ് ടെസ്റ്റിനിടെ ടി വി അംപയറോടും ഫോര്‍ത്ത് അംപയറോടും മോശമായി പെരുമാറിയതിനാണ് നടപടി. കീറന്‍ പവല്‍ പുറത്തായപ്പോള്‍ ക്ഷുഭിതനായ ലോ ടി വി അംപയറോടും ഫോര്‍ത്ത് അംപയറോടും മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുക ആയിരുന്നു.


ഇതോടെ ഈമാസം 21നും 24നും ഗുവാഹത്തിയിലും വിശാഖപട്ടണത്തും നടക്കുന്ന ഏകദിനങ്ങളില്‍ ടീമിനൊപ്പം ലോ ഉണ്ടാവില്ല. 2017ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റിനിടെയും ലോ സമാനരീതിയില്‍ പെരുമാറുകയും പിഴ ഒടുക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Google+
Like(s): 38