Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

17 October, 2018 12:07:42 PM


പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഗ്‌നിശമന രക്ഷാ സേനയുടെ പരിശീലനം

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് കോട്ടൂര്‍ എ കെ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി



മലപ്പുറം: പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് കോട്ടൂര്‍ എ കെ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. ബോധവല്‍ക്കരണ ക്ലാസ് പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്കം,തീപിടുത്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ചും, ദുരന്തനിവാരണ മാര്‍ഗങ്ങളെയും, സുരക്ഷ പ്രവര്‍ത്തനങ്ങളെയും കുറിച്ച് മലപ്പുറം ഫയര്‍ ഓഫീസിലെ അഗ്‌നി രക്ഷാ സേനാംഗം എം മുരളി വിദ്യാര്‍ത്ഥിക്ക് ക്ലാസ് എടുത്തു. തീയണക്കുന്ന രീതിയെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി മോക്ക് ഡ്രില്‍ നടത്തി. മലപ്പുറം അഗ്‌നി രക്ഷാ സേനാംഗം കെ .പി ഷാജു, സ്‌കൂള്‍ മാനേജര്‍ കെ. ഇബ്രാഹിം ഹാജി, പ്രന്‍സിപ്പല്‍ അലി കടവണ്ടി, അധ്യാപകരായ എന്‍ കെ ഫൈസല്‍, പി ഷെഫീഖ് അഹമ്മദ്, ശ്രീരേഖ, എ ഫാരിസ് ,കെ ജൗഹര്‍, വി സജാദ് ,കെ നിജ എന്നിവര്‍ സംബന്ധിച്ചു.



Share this News Now:
  • Google+
Like(s): 132