17 October, 2018 11:24:13 AM


കാവുകളെ സംരക്ഷിക്കാന്‍ കരകുളം പഞ്ചായത്തിന്റെ പദ്ധതി

ഹരിത ഭൂമി സുന്ദരഭൂമി എന്ന ആശയം മുന്‍നിര്‍ത്തി കാവ് സംരക്ഷണ പദ്ധതി നടപ്പിലാക്കി കരകുളം ഗ്രാമപഞ്ചായത്ത്




തിരുവനന്തപുരം: ഹരിത ഭൂമി സുന്ദരഭൂമി എന്ന ആശയം മുന്‍നിര്‍ത്തി കാവ് സംരക്ഷണ പദ്ധതി നടപ്പിലാക്കി കരകുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങളുടെ വീണ്ടെടുപ്പിന് കാവുകളുടെ നില നില്‍പ്പും സംരക്ഷണവും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. പദ്ധതിയുടെ ഭാഗമായി ഇതിനോടകം രണ്ടു ലക്ഷം രൂപ ചെലവഴിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളത്തറ കാവിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഏകദേശം 35 സെന്റില്‍ ഹരിത നിബിഢമാണ് ഈ കാവ്.



കാവുകളെ ഒരിക്കല്‍ നശിപ്പിച്ചാല്‍ അവ പുനര്‍ നിര്‍മിക്കാന്‍ നമുക്കാവില്ല. മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് പരിസ്ഥിതി സംരക്ഷണം. നമ്മുടെ പൂര്‍വികര്‍ പരിപാലിച്ച് നമുക്ക് നല്‍കിയ ജൈവസമ്പത്തിന്‍റെ നിറകുടമായ കാവുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. 



Share this News Now:
  • Google+
Like(s): 25