17 October, 2018 06:37:18 AM


സമരപന്തൽ പൊളിച്ചു: നിലയ്ക്കലിൽ സംഘർഷാവസ്ഥ; തന്ത്രി കുടുംബത്തിന്‍റെ പ്രാർത്ഥനാ സമരം ഇന്ന്



പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ. നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുന്നു. പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംരക്ഷണസമിതിയുടെ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് ഒഴിപ്പിക്കുകയയാണ്. ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന ശ്രമം മുന്നില്‍കണ്ടാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സമരപന്തല്‍ ഒഴിപ്പിച്ച് പന്തല്‍ പൊളിച്ച് നീക്കാന്‍ എസ്പി നിര്‍ദ്ദേശിച്ചു.


രാവിലെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. കെഎസ്ആര്‍ടിസി വാഹനം വരെ തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ കയ്യേറ്റം നടത്തി. യാത്രക്കാരെ തടഞ്ഞ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുമെന്ന് കണ്ടതോടെ പത്തനംതിട്ട എസ് പി സമരക്കാരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം ഇന്ന് പന്പയിൽ തന്ത്രികുടുംബം പ്രാർത്ഥനാസമരം നടത്തും.



Share this News Now:
  • Google+
Like(s): 79