16 October, 2018 02:53:43 PM


സല്‍മാന്‍ ഖാനെതിരെ ലൈംഗികാരോപണവുമായി യുവ നടി പൂജ മിശ്ര

സല്‍മാന്‍ ഖാനും സഹോദരന്‍മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍



ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന 'മീ ടൂ'  ക്യാംപയിന്‍ ചൂടുപിടിക്കുമ്പോള്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍  സല്‍മാന്‍ ഖാനെതിരെയും ആരോപണം. നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പൂജ മിശ്രയാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സുല്‍ത്താന്‍റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു. കൂടാതെ നടന്‍ ശത്രുഘാന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ശത്രുഘാന്‍ സിന്‍ഹ തന്‍റെ ഫോണും ലാപ്ടോപും അപഹരിച്ചു എന്നും താരം പറയുന്നു. 



Share this News Now:
  • Google+
Like(s): 30