16 October, 2018 02:10:07 PM


സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്; അഞ്ച് ദിവസം കൊണ്ട് ഉയര്‍ന്നത് 400 രൂപ

ഗ്രാമിന് 2,960 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില, പവന് 23,680 രൂപയും, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 2,960 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,680 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.  ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 10 രൂപയാണ് വര്‍ദ്ധിച്ചത്. തിങ്കളാഴ്ച്ച ഗ്രാമിന് 2,950 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.  ഒക്ടോബര്‍ 11 ന് ശേഷം ഗ്രാമിന് 50 രൂപയാണ് സ്വര്‍ണ്ണ വില ഉയര്‍ന്നത്. ഒക്ടോബര്‍ 11 ന് ഗ്രാമിന് 2,910 രൂപയായിരുന്നു നിരക്ക്. അതായത് ഒരു പവന്‍റെ മുകളിലുണ്ടായ വര്‍ദ്ധന 400 രൂപയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1228.15 ഡോളറാണ് നിരക്ക്.

 



Share this News Now:
  • Google+
Like(s): 30