16 October, 2018 01:58:32 PM


ശബരിമല സ്ത്രീപ്രവേശനം; 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം

ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍



പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. ബുധനാഴ്ച രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായ അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ശബരിമല കേന്ദ്രീകരിച്ച് ശക്തമായ സമരമാണ് ശബരിമല സംരക്ഷണസമിതി നടത്തുന്നത്. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡിജിപി വ്യക്തമാക്കി. 



Share this News Now:
  • Google+
Like(s): 34