Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

16 October, 2018 12:37:33 PM


കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി ഇനിയും ചുമക്കണോ? രൂക്ഷവിമര്‍ശനവുമായി ദീപന്‍ ശിവരാമന്‍

സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ തന്‍റെ പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ് കെ പിഎസി ലളിത



തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവും ഡബ്ല്യുസിസിയോടുമുള്ള കെപിഎസി ലളിതയുടെ നിലപാടിന് രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ തന്റെ പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ് കെ പിഎസി ലളിതയെന്ന് ദീപന്‍ ശിവരാമന്‍ പറഞ്ഞു. കലാകാരിയെന്ന നിലയിലും കെപിഎസി ലളിത നീതി പുലര്‍ത്തിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു


കെപിഎസി ലളിതയുടെ മുഴുവന്‍ വിശ്വാസ്യതയും നഷ്ടമാക്കുന്നതായിരുന്നു ഇന്നലെ നടത്തിയ പരാമര്‍ശങ്ങള് എന്നും ദീപന്‍ ശിവരാമന്‍ വ്യക്തമാക്കുന്നു. കേരളത്തിലെ നാടക മേഖലയില്‍ ഉള്ളവര്‍ ശക്തമായി അവര്‍ക്കെതിരെ രംഗത്ത് വരണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ദീപന്‍ ശിവരാമന്‍ വിശദമാക്കി.  നടിയെ അക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ അവര്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ഇത്തരത്തില്‍ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 


കേരളത്തിലെ നാടക സമൂഹം പ്രതീകാത്മകമായെങ്കിലും അവര്‍ക്കെതിരെ ഒരു മാര്‍ച്ച് നടത്തിയെങ്കിലും പ്രതിഷേധം അറിയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായില്‍ തോന്നിയത് വിളിച്ച് പറയുന്ന കെപിഎസി ലളിതയുടെ രാജി ആവശ്യപ്പെടണം  അവരുടെ പേരിനൊപ്പം ചേര്‍ക്കുന്ന കെപിഎസി എന്നത് മാറ്റി എഎംഎംഎ ലളിത എന്നു ചേര്‍ക്കുന്നതാവും ഉചിതം. കെപിഎസി എന്നത് നാടകത്തിന് വിപ്ലവകരമായ രീതിയില്‍ ജീവന്‍ കൊണ്ടുവന്ന പ്രസ്ഥാനമായിരുന്നു. കെപിഎസി ലളിത എന്ന് ഒപ്പം ചേര്‍ത്ത് ആ പ്രസ്ഥാനത്തെ ലളിത ഇനിയും അപമാനിക്കാന്‍ ഇടയാക്കരുതെന്നും ദീപന്‍ ശിവരാമന്‍ ആവശ്യപ്പെടുന്നു



Share this News Now:
  • Google+
Like(s): 36