16 October, 2018 07:58:59 AM


ആറ്റിങ്ങലിനടുത്ത് ദേശീയ പാതയിൽ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി

25 പേർക്ക് പരിക്ക്, വീട്ടിൽ ആളില്ലാതിരുന്നതിനാൽ കൂടുതൽ ദുരന്തം ഉണ്ടായില്ല, പരിക്കേറ്റവരുടെ നില ഗുരുതരമല്ല.




ആറ്റിങ്ങൽ: ദേശീയ പാതയിൽ പൂവമ്പാറ പാലത്തിന് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി.ബസ് വീട്ടിലേക്ക് ഇടിച്ചു കയറി 25 ഓളം പേർക്ക് പരിക്ക്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ കൂടുതൽ ദുരന്തം ഉണ്ടായില്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.


രാവിലെ 7.30 മണിയോടെ ആയിരുന്നു അപകടം. സ്റ്റിയറിംഗ് അനങ്ങാതെ വന്നതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ആലക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ 15 ഓളം പേരെ വലിയകുന്നം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ പോലീസും ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



Share this News Now:
  • Google+
Like(s): 79