16 October, 2018 07:39:30 AM


കണ്ണൂർ വിമാനതാവളം: സി.ഐ.എസ്.എഫ് നാളെ സുരക്ഷ ഏറ്റെടുക്കും

ആകെ 643 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തില്‍ നിയോഗിക്കുക, നിലവില്‍ എത്തിയവരെ മൂന്ന് ഏരിയയിലാണു വിന്യസിച്ചത്.




കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല നാളെ പൂര്‍ണമായും സി.ഐ.എസ്.എഫ് ഏറ്റെടുക്കും. ഇതിന്റെ ഔദ്യോഗിക ചടങ്ങും നാളെ നടക്കും. നിലവില്‍ 50 സുരക്ഷാ ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തില്‍ എത്തിയത്. രണ്ടാംഘട്ടമായി 100 പേര്‍ നവംബര്‍ ഒന്നിനു പദ്ധതി പ്രദേശത്തെത്തും. ആകെ 643 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തില്‍ നിയോഗിക്കുക. നിലവില്‍ എത്തിയവരെ മൂന്ന് ഏരിയയിലാണു വിന്യസിച്ചത്.

ടെര്‍മിനല്‍, ഏപ്രണ്‍, റണ്‍വേ, എന്നിവയ്ക്കു പുറമെ വിമാനത്താവള പ്രവേശന കവാടത്തിനും സേനയെ നിലയുറപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണു സുരക്ഷയ്ക്കായി എത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലും കസ്റ്റംസിലും പദ്ധതി പ്രദേശത്തും മറ്റു വിവിധ ഭാഗങ്ങളിലുമായാണ് സി.ഐ.എസ്.എഫുകാരെ നിയമിക്കുക. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നു സി.ഐ.എസ്.എഫുകാര്‍ക്കുള്ള വാച്ച് ടവറിന്റെ നിര്‍മാണ പ്രവൃത്തി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 139