Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

15 October, 2018 04:35:07 PM


കൊതുകുതിരിയില്‍ നിന്ന് തീപടര്‍ന്നു; വൃദ്ധ വെന്തുമരിച്ചു

രാത്രി കിടക്കാന്‍ നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍ നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍ അറിഞ്ഞില്ല



ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാത്രി കിടക്കാന്‍ നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍ നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍പക്കക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും തീയണയ്ക്കാനായില്ല


ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക് ഏതാണ്ട് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വൈകാതെ ഇവര്‍ മരിക്കുകയും ചെയ്തു. മുറിക്കകത്ത് കത്തിച്ചുവച്ചിരുന്ന കൊതുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളൊന്നും സംഭവത്തിലില്ലെന്നും പൊലീസ് അറിയിച്ചു. 



Share this News Now:
  • Google+
Like(s): 145