Breaking News
തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം... ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

15 October, 2018 02:56:39 PM


പ്രവാസി സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; കുവൈത്ത് ഇന്ത്യൻ എംബസിയുടെ നടപടിയിൽ പ്രതിഷേധം ശക്തം

ഒരാൾക്ക് ഒരു സംഘടനയെന്ന നിബന്ധനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകുംകുവൈത്ത്: നിരവധി പ്രവാസി സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ കുവൈത്ത് ഇന്ത്യൻ എംബസിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ഒരാൾക്ക് ഒരു സംഘടനയെന്ന നിബന്ധനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകാനാണ് പ്രവാസികളുടെ തീരുമാനം. 


രണ്ടു മാസം മുമ്പ്‌ നിരവധി സംഘടനകളെ ഒഴിവാക്കി കൊണ്ട്‌ സംഘടനകളുടെ എണ്ണം 69 ആക്കി പരിമിതപ്പെടുത്തി റെജിസ്ടേഷൻ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പുറമെ പുതിയ റെജിസ്ടേഷൻ നടപടികൾക്ക്‌ പുതിയ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് റെജിസ്ട്രെഷൻ നഷ്ടമായ സംഘടനകൾ ചേർന്ന് രൂപം നൽകിയ ഫെഡേറേഷൻ ഓഫ്‌ ഇന്ത്യൻ റെജിസ്റ്റേർഡ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്‌. 


ലോക കേരളാ സഭാംഗങ്ങളായ ബാബു ഫ്രാൻസിസ്‌, ശ്രീം ലാൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക്‌ നേതൃത്വം നൽകി. ഒരു സംഘടനയിൽ പ്രവർത്തിക്കുന്ന അംഗത്തിന് മറ്റൊരു സംഘടനയിൽ അംഗമാകാൻ പാടില്ലെന്ന ഇന്ത്യൻ എംബസിയുടെ നിബന്ധന ഭരണ ഘടനാ വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികളാണ് എംബസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും യോഗം കുറ്റപ്പെടുത്തി. 


എംബസിയുടെ വിവേചന പരമായ നടപടിക്ക്‌ എതിരെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഓഫീസിൽ സംഘടനയുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്‌. ഇതിനു പുറമേ എം.പി.മാരായ ശശി തരൂർ, എൻ.കെ.പ്രേമ ചന്ദ്രൻ , എന്നിവർ മുഖേന കേന്ദ്ര സർക്കാരിന് ഭീമ ഹരജി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.Share this News Now:
  • Google+
Like(s): 26