15 October, 2018 01:34:14 PM


എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര: അനന്തപുരി നിശ്ചലമായി

രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിച്ച യാത്ര സെക്രട്ടേറിയറ്റിനു മുന്നിലെത്തി



തിരുവനന്തപുരം:  ഈ മാസം 10ന് പന്തളത്ത് നിന്ന് ആരംഭിച്ച ശബരിമല സംരക്ഷണ യാത്ര തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷം തലസ്ഥാന നഗരിയിൽ എത്തി.

രാവിലെ 10.30ന് പട്ടത്ത് നിന്നാരംഭിച്ച ശബരിമല സംരക്ഷണ യാത്ര തിരുവനന്തപുരം ജില്ലയിൽ പര്യടനം പൂര്‍ത്തിയാക്കി സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിക്കുകയാണ്. ശരണമന്ത്രങ്ങളോടെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യാത്ര അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ നിശ്ചലമാക്കി. ശരണമന്ത്രങ്ങള്‍ മുഴക്കിയുള്ള ഭക്തരുടെ ഈ പ്രതിഷേധക്കടല്‍ മുൻകൂട്ടി കണ്ട് നഗരത്തിൽ രാവിലെ മുതലേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രധാന വീഥികളിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര റാവു സെക്രട്ടറിയേറ്റിനു മുന്നിലെ മഹാമമ്മേളനം ഉദ്ഘാടനം ചെയ്തു.

ജാഥാ ക്യാപ്റ്റന്‍ പി.എസ്.ശ്രീധരൻപിള്ള, കര്‍ണാടകയില്‍ നിന്നുളള  എംഎല്‍എമാര്‍, മുന്‍ കേന്ദ്ര മന്ത്രി ബംഗാരു ദത്താത്രേയ,  പ്രവീണ്‍ തൊഗാഡിയ, ഒ. രാജഗോപാല്‍ എം.എല്‍.എ, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്‍.ഡി.എയുടെ മറ്റു നേതാക്കന്‍മാർ എന്നിവര്‍ നേതൃത്വം നല്‍കി. 



Share this News Now:
  • Google+
Like(s): 113