Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

15 October, 2018 12:20:40 PM


യുവതിയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു

ദ്വാരകയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെ രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.



ദില്ലി: ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെ രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു യുവതിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തത്. 


ശനിയാഴ്ച ജോലി കഴിഞ്ഞ് പോകുകയായിരുന്ന യുവതിയ്ക്ക് 25 കാരനായ ബ്രിജു, 31 കാരനായ വിനോദ് കുമാര്‍ എന്നിവര്‍ വാഹനത്തില്‍ ലിഫ്റ്റ് നല്‍കി.  ഇവര്‍ യുവതിയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം കുടിക്കാന്‍ കൊടുത്തു. അബോധാവസ്ഥയിലായ യുവതിയെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. 


സംഭവത്തിന് ശേഷം യുവതിയെ ഇരുവരും ചേര്‍ന്ന് വസന്ത് കുഞ്ച് ഭാഗത്ത് ഇറക്കി വിട്ടു. എങ്ങനെയൊക്കെയോ വീട്ടിലെത്തിയ യുവതി താന്‍ നേരിട്ട ആക്രമണം ബന്ധുക്കളോട് പറഞ്ഞു. ഞായറാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. യുവതിയെ വൈദ്യ പരിശോധന നടത്തിയതില്‍നിന്ന് ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. 



Share this News Now:
  • Google+
Like(s): 46