15 October, 2018 12:00:22 PM


ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ; പ്രശ്നപരിഹാരം വൈകിയത് പ്രളയം കാരണം

എല്ലാ ആരോപണവും മോഹൻലാലിന്‍റെ തലയിൽ കെട്ടിവക്കരുത്, എല്ലാ തീരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ്.



തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് തന്നെയാണ് അമ്മയുടെ നിലപാട്. എല്ലാ ആരോപണവും മോഹൻലാലിന്‍റെ തലയിൽ കെട്ടിവക്കരുത്. എല്ലാ തീരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ്. ഡബ്ല്യുസിസി ഉന്നയിച്ച പരാതി പരിഗണിച്ച് വരവെയാണ് പ്രളയം വന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് പ്രശ്നപരിഹാരം കണ്ടെത്താമെന്നാണ് കരുതുന്നതെന്നും താരസംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ഇറക്കിയ വാര്‍ത്താ കുറിപ്പ് പറയുന്നു. 


ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ അമ്മ നിലപാട് എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നാണ് അമ്മയുടെ നിലപാട്. കോടതി വിധിക്കും വരെ ആരോപണവിധേയൻ നിരപരാധിയാണ് . ഡബ്ല്യുസിസിയുടെ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണ് .


അധികം വൈകാതെ പ്രത്യേക ജനറൽ ബോഡി വിളിച്ചുകൂട്ടാമെന്ന് കരുതുന്നു. ചട്ടങ്ങൾക്കപ്പുറം ധാർമികതയിലൂന്നി തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ . പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ഇടപെടലുകൾക്ക് പിന്തുണ നല്‍കുമെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നത്.



Share this News Now:
  • Google+
Like(s): 29