Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

15 October, 2018 11:42:18 AM


എന്‍ഡിഎയുടെ ശബരിമല ശബരിമല സംരക്ഷണ യാത്രയ്ക്ക് ഇന്ന് സമാപനം

ഈ മാസം 10ന് പന്തളത്ത് നിന്ന് തുടങ്ങിയ യാത്ര തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേശമാണ് തിരുവനന്തപുരത്ത് എത്തിയത്.



തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. ഈ മാസം 10ന് പന്തളത്ത് നിന്നാണ് യാത്ര തുടങ്ങിയത്. തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേശമാണ് യാത്ര തിരുവനന്തപുരത്ത് എത്തിയത്.


 രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കും. പ്രതിഷേധത്തിന്‍റെ രണ്ടാംഘട്ടത്തില്‍ മറ്റന്നാള്‍ വൈകിട്ട് പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടക്കും. തുടര്‍ന്ന് വിശ്വാസികള്‍കൊപ്പം ബിജെപി എന്നുമുണ്ടാകുമെന്ന പ്രതിജ്ഞയെടുക്കല്‍ നടക്കും. 



Share this News Now:
  • Google+
Like(s): 94