15 October, 2018 11:17:33 AM


ചേർത്തല എസ്എൻ കോളേജിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

നിര്‍ത്തി ഇട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം




ചേര്‍ത്തല: വാഹനാപകടത്തിൽ രണ്ട് മരണം. ചേര്‍ത്തല എസ് എൻ കോളേജിന് സമീപം പുലർച്ചെ അഞ്ചരയോടെയാണ് സംഭവം

നിര്‍ത്തി ഇട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചതാണ് അപകടത്തിനു കാരണം. ലോറിയുടെ ഡ്രൈവർ കണ്ണൂർ സ്വദേശി മനോജ്, നിർത്തിയിട്ടിരുന്ന ലോറിയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ജിജി എന്നിവരാണ് മരിച്ചത്. ക്യാബിനുള്ളിൽ കുടുങ്ങിയ മനോജിനെ രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. 


Share this News Now:
  • Google+
Like(s): 50