Breaking News
തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം... ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

15 October, 2018 10:59:42 AM


ദേവിയെ പൊന്നില്‍ മുക്കി ഭക്തര്‍; വിഗ്രഹത്തില്‍ ചാര്‍ത്തിയത് നാലര കോടിയുടെ ആഭരണങ്ങള്‍

ദസറ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കോടിക്കണക്കിന് രൂപ മുടക്കി ദേവിയെ അലങ്കരിച്ചത്



ഹൈദരാബാദ്: ദസറ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കന്യക പരമേശ്വരി ക്ഷേത്രത്തിലെ ദേവിയെ. നാലര കോടി രൂപ മൂല്യമുള്ള ആഭരണങ്ങളാണ് ദേവിയെ അണിയിക്കാന്‍ ഭക്തരില്‍നിന്ന്  സമ്മാനമായി ലഭിച്ചത്. രണ്ടര കോടി രുപയുടെ നോട്ടുകളും  വിഗ്രഹത്തെയും ക്ഷേത്രത്തെയും അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. വിശാഖപട്ടണത്തിലാണ് കോടികണക്കിന് രൂപകൊണ്ട് അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രമുള്ളത്. 


എല്ലാ വര്‍ഷവും നവരാത്രി ആഘോഷങ്ങള്‍ക്ക് വിഗ്രഹം ഇരിക്കുന്ന ശ്രീകോവില്‍ സ്വര്‍ണവും നോട്ടുകളും കൊണ്ട് അലങ്കരിക്കാറുണ്ട്. പുതിയ നോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദേശ കറന്‍സികളും അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.  കന്യക പരമേശ്വരി ക്ഷേത്രത്തിന് 140 വര്‍ഷം പഴക്കമുണ്ട്. മഹാലക്ഷ്മിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 200 ഓളം ഭക്തരാണ് നാലര കോടി രൂപയുടെ ആഭരണങ്ങളും രണ്ടര കോടി രൂപയുടെ നോട്ടുകളും ക്ഷേത്രത്തിന് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 



Share this News Now:
  • Google+
Like(s): 29