Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

15 October, 2018 10:49:38 AM


ഇന്ധനവില വര്‍ദ്ധന; പ്രധാന മന്ത്രി മോദി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

2.50 രുപ കുറച്ചെങ്കിലും എണ്ണ വിലയുടെ ചില്ലറ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ചദില്ലി: ഇന്ധന വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. എണ്ണ വില 2.50 രുപ കുറച്ചെങ്കിലും എണ്ണ വിലയുടെ റീട്ടേയ്ല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച. ഇന്ധനം ഗ്യാസ് പര്യവേക്ഷണം, ഉൽപ്പാദനം എന്നീ മേഖലകളിൽ നിക്ഷേപം പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.


ദില്ലിയിൽ ഉൾപ്പടെയുള്ള നാല് മെട്രോ നഗരങ്ങളിലും ഇന്ധന വില ദിവസംന്തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദില്ലിയിൽ ഒരു ലിറ്റർ പെട്രേളിന്  82.72 രൂപയും മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 8.18, 84.54 , 85.99 എന്നിങ്ങനെയാണ് ഞായറാഴ്ച്ചയിലെ പെട്രോള്‍ വില. ഡീസൽ വിലയിലും സമാനമായ വർദ്ധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇറാന് മേൽ യു.എസ് ഉപരോധം ഏർപ്പെടുത്താനിരിക്കെ ഇന്ധന  വില വീണ്ടും ഉയരാനുള്ള സാധ്യത നിലക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്തുന്നത്.


ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിരുന്നു. എക്‌സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണ വീണ്ടു പഴയ സ്ഥിതിയില്‍ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് എണ്ണ കമ്പനി മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടി കാഴ്ച.


പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങളുടെ സംഘടന (ഒപെക്) സെക്രട്ടറി ജനറൽ മുഹമ്മദ് ബാർകിന്തോ സൗദി എണ്ണ മന്ത്രി ഖാലിദ് എ അൽ ഫാലി, ബി പി സി സിഇഒ ബോബ് ദുദ്ലി, ടോട്ടൽ ചെയർമാൻ പാട്രിക് ഫ്യൂയാൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, വേദാന്ത തലവൻ അനിൽ അഗർവാൾ തുടങ്ങിയവർ പങ്കെടുക്കും.Share this News Now:
  • Google+
Like(s): 26