13 October, 2018 04:59:24 PM


അമ്മ സംഘടനയുമായുള്ള ചര്‍ച്ചയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം: പാര്‍വ്വതി

കുറ്റാരോപിതനായ വ്യക്തിയുടെ അമ്മ സംഘടനയിലെ അംഗത്വത്തെക്കുറിച്ച് നിലവില്‍ ഒരു വ്യക്തതയില്ല



കൊച്ചി: കുറ്റാരോപിതനായ വ്യക്തിയുടെ അമ്മ സംഘടനയിലെ അംഗത്വത്തെക്കുറിച്ച് നിലവില്‍ ഒരു വ്യക്തതയില്ല. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു നല്‍കിയ വാക്കിന്‍റെ ബലത്തിലാണ് , അമ്മ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമെന്ന ഉറപ്പിലാണ് അന്ന് മീറ്റിംഗിന് പോയത്. എന്നാല്‍ മീറ്റിംഗില്‍ നേരീട്ടത് കടുത്ത മാനസിക പീഡനമായിരുന്നെന്ന്  നടി പാര്‍വ്വതി പറഞ്ഞു. നിരവധി തവണ കെഞ്ചി പറഞ്ഞതിന് ശേഷമാണ് ഡബ്ല്യുസിസിക്ക് സംസാരിക്കാനുള്ളതെന്താണെന്ന് കേട്ടതെന്ന് പാര്‍വ്വതി പറയുന്നു.


നിയമാവലികള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു അമ്മ സംഘടന ചെയ്തതെന്ന് പത്മപ്രിയ പറഞ്ഞു. അമ്മയുടെ അംഗങ്ങള്‍ ഇരയെ അപമാനിക്കുക മാത്രമല്ല കുറ്റാരോപിതനെ സംരക്ഷിക്കാനും ശ്രമിച്ചെന്ന് പത്മപ്രിയ പറഞ്ഞു. ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയാണെന്നും പത്മപ്രിയ പറഞ്ഞു. നിങ്ങള്‍ തന്നിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും ഉറപ്പ് നല്‍കി ശേഷം മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് ഒന്നും പറയരുതെന്നും അമ്മ നേതൃത്വം ആവശ്യപ്പെട്ടു. 



Share this News Now:
  • Google+
Like(s): 254