Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

13 October, 2018 04:47:38 PM


"മാറ്റത്തിന്‍റെ കൊടുങ്കാറ്റ്" ഉയര്‍ത്തി ഏറ്റുമാനൂര്‍ നഗരം ഫ്ലക്സ് - പ്ലാസ്റ്റിക് മുക്തമാക്കുന്നു

തനിക്കുവേണ്ടി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ചെയര്‍മാന്‍
ഏറ്റുമാനൂര്‍: "മാറ്റത്തിന്‍റെ കൊടുങ്കാറ്റ്" ഉയര്‍ത്തി ഏറ്റുമാനൂര്‍ നഗരം ഫ്ലക്സ് - പ്ലാസ്റ്റിക് മുക്തമാക്കുന്നു. ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് ഫ്ലക്സിനെതിരെയുളള നടപടികള്‍. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ ദിവസം  ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ വിവിധ സംഘടനകളുടെ യോഗം നഗരസഭയില്‍ വിളിച്ച് ഫ്ലക്സ് നിരോധനത്തിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.  കഴിഞ്ഞ ജൂലൈ 30ന് ചെയര്‍മാനായി അധികാരമേറ്റപ്പോള്‍ തനിക്ക് ആശംസകൾ നേർന്നു സ്ഥാപിച്ച ബോര്‍ഡുകളും ഈ കൂടെ നീക്കം ചെയ്യാന്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേൽ ഉത്തരവിടുകയും ചെയ്തു. സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ശനിയാഴ്ച മുതല്‍  നീക്കി തുടങ്ങി.

ശനിയാഴ്ച എം.സി.റോഡില്‍ അടിച്ചിറ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള അനധികൃത ബോര്‍ഡുകളാണ് മാറ്റിയത്. പക്ഷെ സെന്‍ട്രല്‍ ജംഗ്ഷനിലെതുള്‍പ്പെടെ നഗരത്തിലെ പ്രധാന വീഥികളിലെയും ഉള്‍പ്രദേശങ്ങളിലേയും ബോര്‍ഡുകള്‍ ഇനിയും നീക്കിയിട്ടില്ല. ചെയര്‍മാന് ആശംസകളുമായി "മാറ്റത്തിന്‍റെ കൊടുങ്കാറ്റ്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് 35 വാര്‍ഡുകളിലും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് വന്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയിരുന്നു. മുന്‍ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന ജോലികള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെ ആയിരുന്നു ഇത്.

ചെയര്‍മാന്‍റെ ചിത്രവുമായി ഫ്ലക്സ് ബോര്‍ഡുകള്‍ നിരന്ന പിന്നാലെ വിവിധ സംഘടനകളും മറ്റും ബോർഡും ബാനറുമായി രംഗത്തെത്തിയതോടെ നഗരം വീണ്ടും ഫ്ലക്സ്മയമായി. വിവിധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും ബോര്‍ഡുകള്‍ സെന്‍ട്രല്‍ ജംഗ്ഷനിലുള്‍പ്പെടെ നിറഞ്ഞു. ഇതിനിടെയാണ് ഫ്ലക്സ് ബോര്‍ഡുകള്‍ വെക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി വിധിയുണ്ടായത്. അങ്ങിനെയാണ് തനിക്ക് ആശംസകൾ നേർന്ന് സ്ഥാപിച്ചതുള്‍പ്പെടെ എല്ലാ ഫ്ലക്സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ചെയര്‍മാൻ ഉത്തരവിട്ടത്. ശനിയാഴ്ച സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാറ്റിയ ബോര്‍ഡുകൾ നഗരസഭാ ആസ്ഥാനത്ത് എത്തിച്ചു.

നഗരം പ്ലാസ്റ്റിക് മുക്തമാക്കുന്ന പദ്ധതിക്കും നഗരസഭ തുടക്കം കുറിക്കുകയാണ്. ഭവനങ്ങളില്‍ നിന്നും ഹരിത കര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനായി ഷ്രഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായി ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായി നിരോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.Share this News Now:
  • Google+
Like(s): 434