Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

13 October, 2018 03:46:39 PM


അടുത്ത മാസം ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി

സുപ്രീം കോടതി നൽകിയ അവകാശമാണ് ശബരിമല പ്രവേശനം



തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്താൻ അടുത്ത മാസം എത്തുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. സുപ്രീം കോടതി നൽകിയ അവകാശമാണ് ശബരിമല പ്രവേശനം. ഒപ്പം ദർശനം നടത്താനും സ്ത്രീകൾ ഉണ്ടാകുമെന്നും  അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചു. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. ഇതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു.


കേരളത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം സമരങ്ങള്‍ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.



Share this News Now:
  • Google+
Like(s): 69