Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

13 October, 2018 03:07:33 PM


മീ ടു ആരോപണം ക്രിക്കറ്റ് തലപ്പത്തേക്കും

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെ മീ ടൂ ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക




മുംബൈ: മീ ടു ആരോപണം ക്രിക്കറ്റ് തലപ്പത്തേക്കും. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെ ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക രംഗത്തെത്തി. മാധ്യമപ്രവര്‍ത്തക പേര് വെളിപ്പെടുത്തിയിട്ടില്ല. ജോലി വാഗ്ദാനം ചെയ്ത് രാഹുല്‍ ജോഹ്റി ഹോട്ടലില്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.എഴുത്തുകാരി ഹര്‍നിന്ദ് കൗറിന്റെ ടിറ്റിലൂടെയാണ് സന്ദേശങ്ങള്‍ പുറത്തു വിട്ടത്.

രാഹുല്‍ ജോഹ്‌രിക്കെതിരെ  ഗുരുതരമായ പരാമര്‍ശങ്ങള്‍ ആണ് സന്ദേശത്തിലുള്ളത്. 2016 ആണ് ജോഹരി ബിസിസിഐ തലപ്പത്ത് എത്തുന്നത്. 2016 ഏപ്രിലിലാണ് രാഹുല്‍ ജോഹ്‌രി ബി.സി.സിഐയുടെ പ്രഥമ സി.ഇ.ഒ ആയി ചുമതലേയറ്റത്. ഡിസ്‌കവറി നെറ്റ്വര്‍ക്സ് ഏഷ്യാ പസഫിക്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ ജനറല്‍ മാനേജരുമായ ജോഹ്‌രി ആ സ്ഥാനമൊഴിഞ്ഞാണ് ബി.സി.സി.ഐയില്‍ ചേരുന്നത്.

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.എം. ലോധ ചെയര്‍മാനായ അന്വേഷണസമിതിയുടെ ശുപാര്‍ശപ്രകാരമാണ് ബി.സി.സി.ഐ രാഹുല്‍ ജോഹ്‌രിയെ സി.ഇ.ഒ നിയമിച്ചത്. ബോര്‍ഡിന്റെ ഭരണ-മാനേജുമെന്റ് ചുമതലകള്‍ നോക്കാന്‍ സി.ഇ.ഒ.യെ നിയമിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ സംഭവത്തിന്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ അര്‍ജുനാ രണതുംഗെ. ലസിത് മലിംഗ എന്നിവര്‍ക്കെതിരെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു.


Share this News Now:
  • Google+
Like(s): 81