13 October, 2018 01:58:49 PM


ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ഓടികൊണ്ടിരുന്ന മോട്ടോര്‍ സൈക്കിളിന് തീപിടിച്ചു

ബൈക്ക് യാത്രികന്‍ പരുക്കുകൾ സംഭവിക്കാതെ അത്ഭുതകരമായി രക്ഷപെട്ടു



ഏറ്റുമാനൂര്‍: ഓടികൊണ്ടിരുന്ന മോ‍ട്ടോര്‍ സൈക്കിളിന് തീ പിടിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്ക് യാത്രികന്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള പുന്നത്തുറ കറ്റോട് സ്വദേശി  കെ.ടി. മനോജ് പരുക്കുകൾ സംഭവിക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ബൈക്കിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട മനോജ് സെൻട്രൽ ജംക്ഷനിൽ വെച്ച് വാഹനത്തിൽ നിന്നു പെട്ടെന്ന് ഇറങ്ങുകയായിരുന്നു. ഈ സമയം തന്നെ ബൈക്കിന്‍റെ വലതുഭാഗത്ത്  തീ ആളിപടര്‍ന്നു. ഓടികൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ അണച്ചു. 



Share this News Now:
  • Google+
Like(s): 397