Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

13 October, 2018 12:07:16 PM


സിനിമാലോകത്ത് "നടക്കുന്നത്" പരസ്പര സമ്മതത്തോടെ; 'മീ ടു' കാമ്പയിനെതിരെ നടി ശില്പ ഷെട്ടി

ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്നും നടി ശില്‍പാ ഷെട്ടി



മുംബൈ: ആര്‍ക്കും ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥയില്‍ മീ ടു കാംപെയ്‌നിന്‍റെ പിടിയിലായി ഇന്ത്യയും. എന്നാല്‍ സിനിമാലോകത്തുനിന്നും കാംപെയ്നിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായാണ് നടി ശില്‍പാ ഷെട്ടി രംഗത്തെത്തിയത്. സിനിമാലോകത്ത് നടക്കുന്ന പല മോശം കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണെന്ന് നടി പറയുന്നു. 'ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ' - ശില്പ ചോദിക്കുന്നു.


'നിങ്ങള്‍ക്കെന്നാണ് മോശമായ അനുഭവം ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നു കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേള്‍ക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ'. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണമെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ ബുദ്ധിജീവി നടിക്കാനുള്ള അവസരം ലഭിച്ചു എന്ന് സന്തോഷിച്ച ഫെമിനിസ്റ്റ് ലേബലിലുള്ള ചിലര്‍ക്ക്  ഏറ്റ അടി കൂടിയായി നടി ശില്പാ ഷെട്ടിയുടെ വെളിപ്പെടുത്തലുകള്‍. 





Share this News Now:
  • Google+
Like(s): 55